
തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ അനുപമയ്ക്ക് ഒരു മാസം നീണ്ട സമര പോരാട്ടത്തിനൊടുവില്‍ ഇന്ന് സന്തോഷത്തിന്റെ ദിനം. വഞ്ചിയൂര്‍ കുടുംബകോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അനുപമയും അജിത്തും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. നിര്‍മല ശിശുഭവനില്‍ നിന്ന് കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
Read Also : മിലിട്ടറി അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ജനുവരി നാലുവരെ അപേക്ഷിക്കാം
ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെയാണ് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍ണായകമായ ഡിഎന്‍എ ഫലം പുറത്തു വന്നതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള വഴിയൊരുങ്ങിയത്. ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. സിഡബ്ല്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments