AsiaLatest NewsNewsInternational

‘ഭാവി അവതാളത്തിൽ‘: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

കാബൂൾ: വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകിയ ശേഷം വിസ നിഷേധിച്ച പാകിസ്ഥാൻ നടപടിക്കെതിരെ കാബൂളിലെ പാക് എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. ‘വിദ്യാർത്ഥികൾക്ക് രാഷ്ട്രീയമില്ല, ഞങ്ങൾക്ക് വിസ നൽകൂ‘ എന്ന ബാനറുകൾ ഉയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. പാകിസ്ഥാനിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

Also Read:യുഎഇ ദേശീയ ദിനാഘോഷം: വിമാന ടിക്കറ്റിന് വമ്പൻ ഇളവ്

ക്ലാസ്സുകൾ ആരംഭിച്ച് നാൽപ്പത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതു വരെ സർവകലാശാലകളിൽ എത്താൻ സാധിച്ചിട്ടില്ല. ഇത് ഖേദകരമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇസ്ലാമാബാദിലെ അല്ലാമ ഇഖ്ബാൽ ഓപ്പൺ സർവ്വകലാശാലയിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി എച്ച് ഡി എന്നിവയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളാണ് പാകിസ്ഥാന്റെ നിരുത്തരവാദപരമായ നിലപാട് മൂലം ഭാവി പ്രതിസന്ധിയിലായിരിക്കുന്നത്.

പാകിസ്ഥാൻ എത്രയും വേഗം വിസ നൽകാൻ തയ്യാറാകണം. എങ്കിൽ മാത്രമേ തങ്ങൾക്ക് പഠനം ആരംഭിക്കാൻ സാധിക്കൂവെന്ന് വിദ്യാർത്ഥികൾ പറയുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് ക്ലാസ്സുകൾ ആരംഭിച്ചതായും ഇവർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button