KeralaLatest NewsNews

ശബരിമല ദർശനത്തിനായി വീണ്ടും യുവതികളെത്തി : കെഎസ്ആർടിസി ബസ് തടഞ്ഞ് വിശ്വാസികൾ

ശബരിമലയിൽ ആചാരലംഘനം തടയാനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിക്കുന്നത്

പത്തനംതിട്ട : ശബരിമല ദർശനത്തിനായി വീണ്ടും യുവതികളെത്തിയതായി റിപ്പോർട്ട്. രണ്ട് യുവതികൾ എത്തിയതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ അർദ്ധരാത്രി ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ് വിശ്വാസികൾ തടഞ്ഞു. തുടർന്ന് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു.

ശബരിമലയിൽ ആചാരലംഘനം തടയാനായി യുവതികൾ എത്തുമെന്ന സൂചനയാണ് ഹിന്ദു സംഘടനകൾക്ക് ലഭിക്കുന്നത്. ഇത് തടയാനായി കൂടുതൽ ഹിന്ദു സംഘടനാ പ്രവർത്തകരെയും അയപ്പവിശ്വാസികളെയും ശബരിമലയിൽ നിയോഗിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. വ്രതശുദ്ധിയോടെ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹിന്ദു സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

Read Also  :  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക, യുവാവിനെ ​തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു : മൂന്നു പേർക്കെതിരെ കേസ്

മണ്ഡല തീർത്ഥാടന കാലം അലങ്കോലപ്പെടുത്തിയാൽ കെഎസ്ആർടിസിക്കെതിരെയും പ്രതിഷേധം നടത്തുമെന്നും വിശ്വാസികൾ പറഞ്ഞു.ഇക്കഴിഞ്ഞ ദിവസവും ശബരിമലയിൽ ആചാരലംഘനത്തിന് ശ്രമം നടന്നതായാണ് റിപ്പോർട്ടുകൾ. ശബരിമലയിലേക്ക് പോകാൻ തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയെ പോലീസും വിശ്വാസികളും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button