ErnakulamLatest NewsKeralaNattuvarthaNews

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക, യുവാവിനെ ​തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു : മൂന്നു പേർക്കെതിരെ കേസ്

ഗുണ്ടാ സംഘാംഗമായ ആൻ്റണി ജോണിക്കാണ് ഗുരുതര പരുക്കേറ്റത്

എറണാകുളം : അങ്കമാലിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഗുണ്ടാ സംഘാംഗമായ ആൻ്റണി ജോണിക്കാണ് ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ ഗുണ്ടാ നേതാക്കളായ തമ്മനം ഫൈസൽ, സുബിരാജ് സുന്ദരൻ, അനൂപ് എന്നിവർക്കെതിരെ കേസെടുത്തു.

Read Also : കു​മ്പ​ള പാ​ല​ത്തി​ന​ടു​ത്ത് കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

എറണാകുളത്തെ മരട് അനീഷിൻ്റെയും തമ്മനം ഫൈസലിൻ്റെയും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദ്ദനത്തിലേക്ക് നയിച്ചത്. മരട് അനീഷിൻ്റെ സുഹൃത്താണ് ആൻ്റണി ജോണി. ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തിൻ്റെ അമ്മയുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ചെലവന്നൂരിൽ എത്തിയ ആൻ്റണി ജോണിയെ തമ്മനം ഫൈസലും സംഘവും തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. ഇയാളെ ക്രൂരമായി മർദ്ദിച്ച ശേഷം ഗുണ്ടാസംഘം ആലുവയിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചു. ആദ്യ ഘട്ടത്തിൽ പൊലീസിനു പരാതി നൽകാൻ തയ്യാറായിരുന്നില്ല. ദിവസങ്ങൾക്ക് ശേഷമാണ് ആൻ്റണി ജോണി സൗത്ത് പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button