മൂവാറ്റുപുഴ: ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് മോഷണം നടന്നത്.
കെ.എൽ-32 ഡി. 8592 നമ്പർ ഓട്ടോയിൽ എത്തിയ രണ്ടുപേർ ചായ ചോദിച്ച് കടയിൽ കയറിയശേഷം ക്യാഷ് സൂക്ഷിക്കുന്ന പെട്ടിയിൽ നിന്ന് ബാഗെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവം കണ്ട കട ഉടമയുടെ ഭാര്യ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ അടിച്ചുവീഴ്ത്തി സംഘം ഓട്ടോയിലേക്ക് ഓടിക്കയറി. ബഹളം കേട്ട് എത്തിയ കടയുടമ ശെൽവൻ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാളെയും ചവിട്ടിവീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു.
Read Also : കൊടും വിഷമുള്ള കടുവ ചിലന്തിയെ കണ്ടെത്തി
ബാഗിൽ 7500 രൂപയും കുറെ ചില്ലറയുമാണ് ഉണ്ടായിരുന്നതെന്ന് കടയുടമ പറഞ്ഞു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments