Latest NewsNewsIndiaCrime

പിതാവ്​ ഓടിച്ച കാർ ദേഹത്ത്​ കയറി കുഞ്ഞിന് ദാരുണാന്ത്യം

ഹൈദരാബാദ്​: പിതാവ്​ ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത്​ കയറി നാലുവയസുകാരന്​ ദാരുണാന്ത്യം. ഹൈദരാബാദി​ലെ എൽ.ബി നഗറിൽ ഞായറാഴ്ചയാണ്​ സംഭവം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ എൽ.ബി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read :  വഖ്ഫ് ബോര്‍ഡ് നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ടത് തെറ്റ്, സർക്കാർ സംഘപരിവാറുമായി ചേർന്ന് നിൽക്കുന്നു: സാദിഖലി തങ്ങൾ

മൻസൂറാബാദിലെ താമസസമുച്ചയത്തിന്​​ പുറത്ത്​ കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്​. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ്​ ലക്ഷ്​മണായിരുന്നു അപകട സമയത്ത്​ വാഹനമോടിച്ചത്​. അപാർട്​മെന്‍റിലെ സി.സി.ടി.വി കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞു. അപാർട്​മെന്‍റിന്​ പുറത്തുള്ള ലെയ്നിൽ പാർക്ക് ചെയ്ത എസ്‌.യു.വിയിലായിരുന്നു ലക്ഷ്മൺ. അപ്പോൾ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി.

കാറിന്‍റെ പിറകിലേക്ക്​ ഓടിയ സാത്വിക്​ ഉടൻ തന്നെ തിരിച്ച്​ മുന്നി​ലെത്തി. ഇത്​ കാണാതെ ലക്ഷ്​മൺ കാർ മുന്നോ​ട്ടെടുത്തതോടെ കുഞ്ഞ്​ കാറിന്‍റെ അടിയിൽ പെട്ടു. ഉടൻ തന്നെ പരിഭ്രാന്തിയോടെ കാർ നിർത്തി സാത്വിക്കിനെയുമെടുത്ത്​ ലക്ഷ്​മൺ അപ്പാർട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വിഡിയോയിൽ കാണാം. അപകടമരണമെന്നാണ് പ്രഥമിക നിഗമനമെങ്കിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button