Latest NewsKeralaNews

തിരുവല്ലയിൽ ശബരിമല ഇടത്താവളം തുറന്നു: സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ്

തിരുവല്ല : നഗരസഭയുടെ താത്കാലിക ശബരിമല ഇടത്താവളം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മൈതാനത്താണ് ഇടത്താവളം. 150 പേർക്ക് വിരിവെയ്ക്കാം. ഉച്ചയ്ക്കും വൈകീട്ടും അന്നദാനം ഉണ്ടായിരിക്കും.അതേസമയം, തിരുവല്ലയിലെ ഇടത്താവളത്തിൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡിനോട് അയ്യപ്പധർമ പരിഷത്ത് ആവശ്യപ്പെട്ടു.

Read Also  :  സാധാരണക്കാരോട് സർക്കാർ ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് എൻഎച്ആർസി: ആരോട് പറയാൻ ആര് കേൾക്കാനെന്ന് സോഷ്യൽ മീഡിയ

ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാറാണ് അധ്യക്ഷത വഹിച്ചത്. സ്വാമി നിർവിണ്ണാനന്ദ, ശബരിമല അയ്യപ്പധർമപരിഷത്ത് ജില്ലാ പ്രസിഡന്റ് ലാൽ നന്ദാവനം, കെ.ആർ.പ്രതാപചന്ദ്രവർമ, ആർ.സനൽകുമാർ, പ്രദീപ് മാമ്മൻ മാത്യു, ഫിലിപ്പ് ജോർജ്, മാത്യൂസ് ചാലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button