KannurThiruvananthapuramKeralaNattuvarthaLatest NewsNews

നിയമന വിവാദം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണർ വിശദീകരണം തേടി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനോട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിർദേശിച്ചു.

Also Read : യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്

മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറാകാനുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ പ്രിയ വര്‍ഗീസിന് നിയമനത്തിന് വേണ്ട യോഗ്യതയില്ലെന്ന ആരോപണത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു വിസി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും വിസി കുറ്റപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button