MollywoodLatest NewsKeralaCinemaNewsEntertainment

അപ്പന് അടുപ്പിലും ആവാം അല്ലേ? ദുൽഖർ നമ്മുടെ മുത്ത്, പക്ഷെ നിയമം എല്ലാവർക്കും ബാധകം: മല്ലുട്രാവലര്‍

കണ്ണൂര്‍: നിയമവിരുദ്ധമായി വാഹനം മോഡിഫൈ ചെയ്തതിനു ഇ.ബുൾ.ജെറ്റ് സഹോദരന്മാർക്കെതിരെ എം.വി.ഡി കേസെടുത്തിരുന്നു. ഇവരുടെ വണ്ടിയുടെ പെർമിറ്റ് താൽക്കാലികമായി റാദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വരുകയും ചെയ്തു. ഇപ്പോഴിതാ, കുറുപ്പ് സിനിമാ പ്രൊമോഷന്റെ ഭാഗമായി വാഹനം മോഡിഫൈ ചെയ്ത് നിരത്തിലിറക്കിയതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍) രംഗത്ത്. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് സിനിമ അടിപൊളിയാണെന്നും ദുല്‍ഖര്‍ മുത്താണ് എന്നും പറഞ്ഞ അദ്ദേഹം നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പറഞ്ഞു.

മല്ലു ട്രാവലറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌. 100 % ഇത്‌ നിയമ വിരുദ്ധം ആണു (ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത്‌ , അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button