Latest NewsKeralaNews

പോക്സോ കേസ്; മല്ലു ട്രാവലറിന് മുൻകൂർ ജാമ്യം, പരാതി നൽകിയത് മുൻ ഭാര്യ

മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം. മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. അന്വേഷണത്തി​ന്റെ ഭാ​ഗമായി കേസ് ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. നേരത്തെ ഒരു സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിലും ഷാക്കിറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ​ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീ‍ഡിപ്പിച്ചു, ​​ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു.

പരാതി ഉയർന്ന സമയത്ത് ഷാക്കിർ വിദേശത്തായിരുന്നു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി എടുത്തത്. സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്​ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button