കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവദിവസം ഇരുവരും ഒരേ ടവർ ലോക്കേഷനിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
Post Your Comments