Latest NewsNewsInternational

‘ഞാൻ പാവമാണേ, എനിക്ക് എന്റെ രാജ്യത്തോട് വെറുപ്പില്ല’: ലൈവിൽ പൊട്ടിക്കരഞ്ഞ് ഐ.എസ് പ്രവർത്തക ഷമീമ ബീഗം

ലണ്ടൻ: തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പോരാടാൻ സിറിയയിലേക്ക് യാത്ര തിരിച്ച ഷമീമ ബീഗം തനിക്ക് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന ആവശ്യവുമായി വീണ്ടും കരഞ്ഞുകൊണ്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ഐസിസിന്റെ ഭാഗമായി താൻ അക്രമ പ്രവർത്തനങ്ങളിൽ പങ്കാളി ആയിട്ടില്ലെന്നും അതിനാൽ ബ്രിട്ടനിലേക്ക് തിരിച്ചെത്തണമെന്നുമാണ് ഷമീമ ആവശ്യപ്പെടുന്നത്. എന്നാൽ, രാജ്യത്തേക്ക് തിരിച്ച് വരണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ബ്രിട്ടനിലേക്ക് തിരിച്ചു വരാൻ അനുമതി തന്നാൽ ബ്രിട്ടനിൽ വിചാരണ നേരിടാമെന്നാണ് അവർ ഇപ്പോൾ പറയുന്നത്.

‘വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ തെറ്റു ചെയ്തു. എന്റെ ചുറ്റിനുമുള്ള തീവ്രവാദികളായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത്. ഒന്നും എന്റെ തെറ്റായിരുന്നില്ല. ബ്രിട്ടീഷ് ജനതയ്ക്ക് എന്നോട് പൊറുക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. എന്റെ വേണ്ടപ്പെട്ടവർ നഷ്ടപ്പെടാൻ കാരണം ഈ കാട്ടാളന്മാർ തന്നെയാണ്. ശുദ്ധമായ ഇസ്ലാമിക ജീവിതം നയിക്കണമെന്ന ആഗ്രഹവുമായാണ് ഞാൻ ഐസിസിൽ ചേർന്നത്. എന്നാൽ അവർ മരണത്തിന്റെ ദൂതർ ആണെന്ന് ഞാൻ വൈകിയാണ് മനസിലാക്കിയത്. എനിക്ക് എന്റെ രാജ്യത്തേക്ക് മടങ്ങിവരണം’, ഷമീമ പറയുന്നു.

Also Read:സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്: അഭിമുഖം 25, 26 തീയതികളിൽ

2015 ലായിരുന്നു ഷമീമ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ബ്രിട്ടനിൽ നിന്നും സിറിയയിലെത്തിയത്. അന്ന് വെറും 15 വയസായിരുന്നു ശമീമയ്ക്ക് ഉണ്ടായിരുന്നത്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മറ്റ് രണ്ട് പെൺകുട്ടികൾക്കൊപ്പമായിരുന്നു ഇവർ സിറിയയിലെത്തിയത്. ഇവരുടെ ബ്രിട്ടീഷ് പൗരത്വം 2019-ൽ റദ്ദാക്കിയിരുന്നു. സിറിയയിൽ എത്തിയ ഷമീമ ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത ഡച്ച് പൗരൻ യാഗോ റീഡ്ജിക്കിനെ വിവാഹം കഴിച്ചിരുന്നു. അയാളിൽ മൂന്ന് മക്കൾ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ യാഗോവും മൂന്നു മക്കളും മരണമടഞ്ഞതോടെ ഇവർ ഏകയായി. ഇവർക്കൊപ്പം അന്ന് സിറീയയിൽ എത്തിയ മറ്റു രണ്ടു പെൺകുട്ടികൾ മരണമടഞ്ഞു എന്ന് കരുതപ്പെടുന്നു. നിലവിൽ സിറിയയിലെ അൽ റോജ് ക്യാമ്പിലാണ് ഇവരുള്ളത്. ജീവിക്കുവാൻ തീർത്തും ഭയപ്പെടുത്തുന്ന സാഹചര്യമാണവിടെ എന്നാണ് അവർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button