
വയനാട്: പ്രണയം നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ലക്കിടിയിൽ ആണ് സംഭവം. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർഥിനിയെ ആക്രമിച്ചത്. വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിനിക്കാണ് കുത്തേറ്റത്.
ലക്കിടി കോളജിന് സമീപത്തു വച്ചായിരുന്നു ആക്രമണം. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Read Also :കളിക്കുന്നതിനിടെ വിദ്യാർഥിയെ കടലിൽ കാണാതായി
സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയെയും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments