തിരുവനന്തപുരം : സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണ സമ്പ്രദായത്തെ കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ബുധനാഴ്ച ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലുമാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയാണ് തങ്ങളുടെ ഫുഡ് സ്ട്രീറ്റ് എന്നാണ് ഡിവൈഎഫെയുടെ ആഹ്വാനം.
Read Also : കോടികളുടെ വഖഫ് ബോർഡ് സ്വത്തുക്കളിൽ അഴിമതി, കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തത് വഖഫ് ബോര്‍ഡെന്ന് ആരോപണം
അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് ആരാണെന്നായിരുന്നു കമന്റുകളില്‍ നിറഞ്ഞ ചോദ്യം. ഇസ്ലാമിക ആചാരമായ ഹലാല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരായാണ് പ്രതികരിക്കേണ്ടതെന്നും, ചില ന്യൂന പക്ഷ സമൂഹത്തിനെതിരെ പ്രതികരിക്കാന്‍ ഡിവൈഎഫ്ഐയ്ക്ക് ധൈര്യമില്ലെന്ന കമന്റുകളും പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐ പോര്‍ക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കണമെന്നാണ് ചിലരുടെ ആവശ്യം.
Post Your Comments