ദുബായ്: നിയമലംഘനം നടത്തിയതിന് കഴിഞ്ഞ 10 മാസത്തിനിടെ ദുബായിയിൽ ട്രാഫിക് പോലീസുകൾ പിടിച്ചെടുത്തത് 9886 സൈക്കിളുകൾ. ട്രാഫിക് നിയമങ്ങളും നിബന്ധനകളും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നതിനെ തുടർന്ന് നടത്തിയ ക്യാംപെയിനിലാണ് സൈക്കിളുകൾ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
ദെയ്റയിലെയും ബർ ദുബായിലെയും റോഡുകളിലായിരുന്നു കൂടുതലായും പരിശോധനകൾ നടന്നത്. സൈക്കിളുമായി ബന്ധപ്പെട്ട അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും വൈകല്യങ്ങളും പരുക്കുകളും കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടി. വാണിജ്യ വിപണികളിലെയും ഇടുങ്ങിയ ഇടവഴികളിലെയും നടപ്പാതകളിൽ പതിവായി സൈക്കിളുകൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കേണ്ട ബാധ്യത സൈക്കിൾ യാത്രക്കാരനാണെന്ന് അധികൃതർ വിശദമാക്കി.
ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കുന്നു എല്ലാ റോഡ് ഉപയോക്താക്കളുടെയും ജീവിതം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സൈക്കിളോടിക്കുമ്പോൾ ഹെൽമറ്റും അകലെ നിന്ന് മനസിലാകുന്ന രീതിയിൽ വസ്ത്രവും ധരിക്കണമെന്ന് അൽ മസ്‌റൂയി സൈക്ലിസ്റ്റുകളോട് അഭ്യർഥിച്ചു. കാൽനടയാത്രക്കാർക്ക് വഴിയൊരുക്കിക്കൊടുക്കാനും ചുവന്ന ലൈറ്റുകളിൽ നിർത്താനും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.
Read Also: മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചു: ‘ചുരുളി’ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം
Post Your Comments