കോഴിക്കോട്: ജില്ലയിലെ വെള്ളയില്‍ ഭാഗത്ത് വിദ്യാർഥിയെ കടലില്‍ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കടലില്‍ കളിക്കുന്നതിനിടെ കാണാതായത്.
മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് അബ്ദുള്‍ ഹക്കീം കളിക്കാനായി കടലിലെത്തിയത്. കാണാതായ അബ്ദുള്‍ ഹക്കീം വെള്ളയില്‍ ഭാഗത്താണ് കളിച്ചു കൊണ്ടിരുന്നത്. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെടുകയായിരുന്നു.
Read Also : കേരളത്തിലെ ഹോട്ടലിൽ പൂട്ടിയിട്ട വിദേശി പുഴുവരിച്ച നിലയില്‍: ഗുരുതര വീഴ്ച
പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കൂടുതൽ വിദഗ്ദരുടെ സഹായത്തോടെ ഇന്നും കുട്ടിക്കായി തിരച്ചിൽ തുടരും.
Post Your Comments