Latest NewsNewsIndia

മരിച്ചുപോയ പിതാവിനെ പുനർജ്ജനിപ്പിക്കാൻ നവജാത ശിശുവിനെ നരബലി ചെയ്യാൻ യുവതിയുടെ ശ്രമം

ന്യൂഡൽഹി: അടുത്തിടെ കേരളത്തിൽ നടന്ന നരബലി രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. കുടുംബത്തിലെ ഐശ്വര്യത്തിന് വേണ്ടി ഭർത്താവും ഭാര്യയും മറ്റൊരാളുടെ സഹായത്തോടെ രണ്ട് സ്ത്രീകളെ നരബലി ചെയ്യുകയായിരുന്നു. ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു നരബലി ശ്രമത്തിന്റെ വാർത്തയാണ്. മരിച്ചുപോയ പിതാവിനെ പുനർജ്ജനിപ്പിക്കാനായി ഒരു യുവതി 2 മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമിക്കുകായായിരുന്നു.

സൗത്ത് ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷ് ഏരിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാഗ്യവശാൽ, യുവതി നരബലി നടത്താനൊരുങ്ങിയതിനാൽ കൃത്യസമയത്ത് പോലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചു. മരിച്ചുപോയ പിതാവിനെ ജീവനോടെ കൊണ്ടുവരാൻ വേണ്ടിയാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ഒരു കുഞ്ഞിനെ ബലിയർപ്പിച്ചാൽ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് യുവതിയെ ആരോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അന്ധവിശ്വാസത്തിന്റെ പുറത്ത് യുവതി നരബലി നൽകാനൊരുങ്ങിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് കുഞ്ഞിനെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. താൻ നരബലിക്ക് ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയും സമ്മതിച്ചതായി പോലീസ് അവകാശപ്പെടുന്നു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനുള്ളിൽ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഒരു മാസം മുമ്പ് ആണ് പത്തനംതിട്ട ജില്ലയിലെ എലന്തൂർ ഗ്രാമത്തിൽ ദമ്പതികളും സഹായിയും ചേർന്ന് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button