മുംബൈ: ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സമ്പൂർണ വിജയം നേടിയെങ്കിലും, മടുത്തു വശംകെട്ട ന്യൂസീലൻഡ് ടീമിനെതിരായ ഈ വിജയത്തെ യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണമെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൂന്നാം ട്വന്റി20യിലും ജയിച്ച് പരമ്പരയിൽ സമ്പൂർണ വിജയം നേടിയതിനു പിന്നാലെ സംസാരിക്കുമ്പഴാണ് രാഹുൽ ദ്രാവിഡ് യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയത്.
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയിൽ വിജയത്തോടെ തുടക്കമിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. കൊൽക്കത്തയിലെ മൂന്നാം ട്വന്റി20യിൽ 73 റണ്‍സിന്റെ കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ടി20 ലോകകപ്പ് ഫൈനലിൽ കളിച്ച ന്യൂസീലൻഡിന് അതിനുശേഷം ഇന്ത്യയിലെത്തി ആറു ദിവസങ്ങൾക്കുള്ളിൽ മൂന്നു മത്സരങ്ങൾ കളിക്കേണ്ടി വന്നത് അത്ര എളുപ്പമുള്ള കാര്യമില്ലെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.
Read Also:- ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
നവംബർ 14നാണ് ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡ് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടിയത്. അതിനു പിന്നാലെ ഇന്ത്യയിലെത്തിയ അവർ 17–ാം തീയതി തന്നെ ഒന്നാം ടി20 മത്സരത്തിനിറങ്ങി. പിന്നാലെ നവംബർ 19, 21 തീയതികളിലായി ശേഷിക്കുന്ന മത്സരങ്ങളും കളിച്ചു. കാഠിന്യമേറിയ മത്സരക്രമം ചൂണ്ടിക്കാട്ടിയാണ് കിവീസിനെതിരായ പരമ്പര വിജയത്തിൽ അതിരുവിട്ട് സന്തോഷിക്കാനൊന്നുമില്ലെന്നാണ് ദ്രാവിഡിന്റെ വിലയിരുത്തൽ.
Post Your Comments