ചോറ്റാനിക്കര: തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഓതറ തേക്കുംകാട്ടിൽ ഷിബു നാണു കൃഷ്ണനെ (49 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചോറ്റാനിക്കര യക്ഷിക്കുളത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. സ്കൂൾ ഗ്രൗണ്ടിനടുത്ത് ചീര വിൽപ്പന ആയിരുന്നു ഇയാളുടെ തൊഴിൽ. ഞായറാഴ്ച വൈകിട്ടോടെയാണ് ഇയാളെ ചോറ്റാനിക്കര ഗ്രൗണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടത്.
Read Also : ഒഴുക്കിൽപെട്ട് കാണാതായതായ 14 കാരന്റെ മൃതദേഹം കണ്ടെത്തി
ഭാര്യയുമായി പിരിഞ്ഞ് ഷിബു ചോറ്റാനിക്കരയിൽ മറ്റൊരു യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കി വഴിയിൽ കിടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പറയുന്നത്. ഞായറാഴ്ചയും ഇയാൾ വഴിയിൽ കിടക്കുന്നത് കണ്ടെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല.
തുടർന്ന് വൈകിട്ടോടെയാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments