ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചു. BMW CE-04 പ്രീമിയം സ്‌കൂട്ടർ 2022-ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന മോഡലിന് ഏകദേശം 11,795 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. ജർമ്മൻ പ്രീമിയം ടൂ-വീലർ മേജർ 2020 ൽ കൺസെപ്റ്റ് പ്രദർശിപ്പിച്ചതിന് ശേഷം ഈ വർഷം ജൂലൈയിൽ CE-04 ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ബിഎംഡബ്ല്യു സിഇ-04 ഇലക്ട്രിക് സ്‍കൂട്ടർ തികച്ചും സവിശേഷമായ രൂപകല്‍പ്പനയോടെയാണ് വരുന്നത്. സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് സ്‍കൂട്ടർ പോലെയാണിത്.
സീറോ എമിഷൻ പവർട്രെയിനിനൊപ്പം പവർ-പാക്ക്ഡ് പ്രകടനവും കണ്ണഞ്ചിപ്പിക്കുന്ന രൂപകൽപ്പനയും സ്‌കൂട്ടർ വാഗ്‍ദാനം ചെയ്യുന്നു. സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ, BMW CE-04 ഇലക്ട്രിക് സ്കൂട്ടർ, യമഹ XMAX, BMW C400 തുടങ്ങിയ പെട്രോൾ-പവർ മാക്സി-സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഈ സ്‌കൂട്ടർ 42 എച്ച്‌പി പവർ ഔട്ട്‌പുട്ടും മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അവകാശപ്പെടുന്നു.
ഈ പ്രീമിയം സ്‌കൂട്ടറിന് മൂന്ന് സെക്കൻഡിനുള്ളിൽ 0-50 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‍കൂട്ടറിന് എളുപ്പത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ശിൽപരൂപം ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, കണക്റ്റിവിറ്റി ഫീച്ചറുകളുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റ് എന്നിവയുമുണ്ട്.
Read Also:- ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!
ബിഎംഡബ്ല്യു സിഇ-04 പ്യുവർ ഇലക്ട്രിക് സ്‍കൂട്ടർ ഒട്ടനവധി സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. ഇലക്ട്രോണിക്സ് റൈഡർ എയ്ഡുകളുടെ ഒരു ഹോസ്റ്റ് ഇതിൽ ഉൾപ്പെടുന്നു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഹൈ-എൻഡ് മോട്ടോർസൈക്കിളുകളിലേതിന് സമാനമായിരിക്കും ഇവ. സാങ്കേതികവിദ്യകളിൽ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (എഎസ്‌സി), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി), എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള റിവേഴ്‍സ് ഗിയർ എന്നിവയും ഉൾപ്പെടുന്നു.
Post Your Comments