ഭോപ്പാല്‍ : കൂട്ടുകാര്‍ക്കൊപ്പം റോഡിന് സമീപം കളിച്ചുകൊണ്ടിരിക്കേ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം നടന്നത്. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടികൾക്ക് കഴിഞ്ഞില്ല. പിന്നാലെ ഓടിയ പുലി 10 വയസുകാരനെ കടിച്ചു കൊല്ലുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ഗ്രാമവാസികൾ പുലിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, പുലി ഇവരെയും ആക്രമിച്ചു. ഇവരിൽ ഒരാൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ പുലിയെ പിടികൂടാൻ പെഞ്ച് നാഷണൽ പാർക്കിൽ നിന്ന് രക്ഷാസംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ വിസി മെഷ്‌റാം പറഞ്ഞു. ഗ്രാമവാസികൾ പുലിയെ എല്ലാ ഭാഗത്തു നിന്നും വളഞ്ഞിരിക്കുകയാണ്. മൃഗത്തെ ഉപദ്രവിക്കരുതെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Also : ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒഴിവ് : നവംബര്‍ 30 വരെ അപേക്ഷിക്കാം
രണ്ട് മാസത്തിനിടെ ഈ പ്രദേശത്ത് നടക്കുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ ഒക്ടോബർ 19 ന് വയലിൽ നെല്ല് വെട്ടുകയായിരുന്ന 50 കാരിയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നിരുന്നു. ഒക്‌ടോബർ 16ന് പാണ്ടിവാഡ ഗ്രാമത്തിനടുത്തുള്ള കൻഹിവാഡ വനമേഖലയിൽ പതിനാറുകാരിയെ പുള്ളിപ്പുലി കൊന്നിരുന്നു. സെപ്തംബർ 15 ന് മൊഹ്ഗാവ് ഗ്രാമത്തിന് സമീപം 50 കാരിയെയും പുലി കൊന്നിരുന്നു.
Post Your Comments