തിരുവനന്തപുരം: മതസൗഹാർദം തകർക്കാനുള്ള ശ്രമമാണ് ഹലാൽ വിവാദത്തിലൂടെ ആർ.എസ്.എസ് ലക്‌ഷ്യം വെയ്ക്കുന്നതെന്ന് സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് പി ഗോവിന്ദപ്പിള്ള അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അ്‌ദേഹം.
സമൂഹത്തെ മതപരമായി വേര്‍തിരിക്കുകയാണ് ആര്‍ എസ് എസ് ലക്ഷ്യം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. കേരളത്തെ മതപരമായി വേര്‍തിരിക്കാന്‍ അനുവദിക്കില്ല. ബി ജെ പിക്ക് വിഷയത്തില്‍ വ്യക്തമായ നിലപാടില്ലെന്നും കോടിയേരി പറഞ്ഞു.
കേരളീയ സമൂഹത്തെ വലതുപക്ഷത്തേക്ക് എത്തിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും കേരളത്തിന്റെ പുരോഗമന സ്വഭാവം തകര്‍ക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും വര്‍ഗീയ കക്ഷികളും ചേര്‍ന്ന് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയെ പോലും ബി ജെ പി നേതാക്കള്‍ ഹലാല്‍ വിവാദത്തിലേക്ക് കൊണ്ടുവരുന്നുവെന്നും ഈ അടവുകളൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും കോടിയേരി പരിഹസിച്ചു.
Post Your Comments