ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് 2025ൽ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 2025ലെ 27-ാമത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സിനാണ് ദുബായ് വേദിയാകുന്നത്.
Also Read:ഭീകര സംഘടനകളുമായി സൗഹൃദം: പാക് സർക്കാരിനെതിരെ നയതന്ത്ര വിദഗ്ധർ
ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇരുപതിനായിരം രാജ്യാന്തര മ്യൂസിയങ്ങള്‍ ഉള്‍പ്പെടും.
Also Read:അനുവാദമില്ലാതെ പിരിവ് നടത്തിയാൽ യുഎഇയിൽ മൂന്ന് ലക്ഷം ദിർഹം പിഴ
Post Your Comments