Latest NewsUAENewsInternationalGulf

അനുവാദമില്ലാതെ പിരിവ് നടത്തിയാൽ യുഎഇയിൽ മൂന്ന് ലക്ഷം ദിർഹം പിഴ

അബുദാബി: ദുരിതാശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ യുഎഇയിൽ പണപ്പിരിവ് നടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം അമ്പതിനായിരം മുതൽ മൂന്ന് ലക്ഷം ദിർഹം വരെ പിഴയും ഒടുക്കേണ്ടി വരും.

Also Read:തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് 73 റൺസിന്

ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും രേഖാമൂലമുള്ള അനുവാദമുള്ളവർക്ക് മാത്രമേ രാജ്യത്ത് പണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ. അനുവാദമില്ലാതെ അച്ചടി, ഓഡിയോ, ദൃശ്യമാധ്യമങ്ങളിലൂടെയോ വാർത്താവിനിമയ മാധ്യമങ്ങളിലൂടെയോ പിരിവ് നടത്തുന്നവർക്ക് ശിക്ഷ ബാധകമാണ്. സാമൂഹിക ക്ഷേമ വകുപ്പിന്റെ അനുമതിയും പണപ്പിരിവ് നടത്താൻ അനിവാര്യമാണ്.

Also Read:പുല്‍വാമ ആക്രമണത്തിൽ മാരകമായ ഐഇഡി നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ വാങ്ങിയത് ആമസോണില്‍ നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button