UAELatest NewsNewsInternationalGulf

ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി

ദുബായ്: ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് സഹകരിക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. എണ്ണ പ്രകൃതി വാതക വകുപ്പിന്റെ റോഡ് ഷോയുടെ ഭാഗമായി ദുബായ് എക്‌സ്‌പോയിലെ ഇന്ത്യ പവിലിയനിൽ നടന്ന നിക്ഷേപകരുടെ സമ്മേളത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാൽ കുടിക്കൂ : ഔഷധ ഗുണങ്ങള്‍ ചെറുതല്ല

ഇന്ത്യയിൽ പൈപ്പ് ലൈൻ വഴി നേരിട്ടുള്ള പ്രകൃതി വാതകവിതരണം 11-ാം ഘട്ടം കഴിയുമ്പോൾ ജനസംഖ്യയുടെ 96% പേർക്കും പാചകവാതകം ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 86% പ്രദേശത്തും ഉടൻ വിതരണം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2030 ൽ പ്രകൃതി വാതക ഉൽപാദനം 15 ശതമാനം ആക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 7.6% മാത്രമാണിത്. സിജിഡി പദ്ധതിയിൽ 1.2 ലക്ഷം കോടിയുടെ നിക്ഷേപ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ എണ്ണ -പ്രകൃതിവാതക മേഖലയിലുള്ളത് വൻ വ്യവസായ സാധ്യതകളാണെന്ന് പെട്രോളിയം പ്രകൃതിവാതക വകുപ്പ് സെക്രട്ടറി തരുൺ കപൂർ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇപ്പോൾ ഈ രംഗത്ത് നിർണായക പങ്ക് വഹിക്കുന്നത്. എന്നാൽ കൂടുതൽ സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

Read Also: ഭഗവതിയായി നിന്നപ്പോൾ പലരും എന്നെ നോക്കി തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ വിതുമ്പി:ലക്ഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button