സിഡ്നി: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഓസീസ് ടിം പെയ്ന്‍ രംഗത്ത്. വിവാദങ്ങള്‍ക്ക് കാരണമായ ആ സന്ദേശങ്ങള്‍ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു നാള്‍ അത് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നെന്നും പെയ്ന്‍ പറഞ്ഞു.
‘ആ പ്രശ്‌നം അന്നുതന്നെ പരിഹരിച്ചിരുന്നു. പക്ഷേ, ഓരോ ക്രിക്കറ്റ് സീസണിനു മുന്‍പും, അല്ലെങ്കിലും ഓരോ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്കു മുന്‍പും ആ വിഷയം ഉയര്‍ന്നുവരും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് മാധ്യമങ്ങള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പുറത്തുവിട്ടില്ല. അവ പുറത്തുവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞാന്‍ എത്രത്തോളം ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു.’
Read Also:- ഫോട്ടോഷോപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ ബ്രൗസറില്‍ തന്നെ എഡിറ്റ് ചെയ്യാം.!!
‘വര്‍ഷങ്ങള്‍ക്കു മുന്‍പ് പരസ്പര സമ്മതത്തോടെയാണ് ആ സന്ദേശങ്ങള്‍ കൈമാറിയത്. അത് അത്ര വലിയ വിഷയമാണെന്നും ഞാന്‍ കരുതുന്നില്ല. ഇത് ഇത്ര വലിയ വിവാദമാകുമെന്നും എനിക്ക് അറിയില്ലായിരുന്നു’ പെയ്ന്‍ പറഞ്ഞു.
Post Your Comments