സിഡ്നി: രാജി പ്രഖ്യാപിച്ച ടിം പെയ്‌നു പകരമായി പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകാൻ സാധ്യത. സ്മിത്തോ കമ്മീൻസോ ആകും ഓസ്‌ട്രേലിയയെ ആഷസിൽ നയിക്കുക എന്നാണ് വാർത്തകൾ. സ്മിത്തിന്റെ കരിയറിൽ പഴയ ഒരു വിവാദമുള്ളത് കൊണ്ടു തന്നെ കമ്മീൻസിനെ ക്യാപ്റ്റനാക്കാനാണ് ഓസ്‌ട്രേലിയയിലെ മുൻ ക്രിക്കറ്റേഴ്‌സും ആരാധകരും പറയുന്നത്.
അവസാന കുറച്ച് കാലമായി ടെസ്റ്റിലും വൈറ്റ് ബോളിലും ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനാണ് കമ്മിൻസ്. കമ്മിൻസ് ക്യാപ്റ്റനാവുകയാണെങ്കിൽ 1956ൽ റെയ് ലിന്റ്വാൽ ക്യാപ്റ്റനായ ശേഷം ആദ്യമായി ഓസ്‌ട്രേലിയൻ ആകുന്ന സ്പെഷ്യലിസ്റ് ഫാസ്റ് ബൗളറാകും കമ്മിൻസ്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ടിം പെയ്ന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.
Read Also:- പ്രമേഹം കുറയ്ക്കാന്‍ തുളസിയില..!!
2017-ല്‍ ഗാബയില്‍ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ ഒരു സഹപ്രവര്‍ത്തകയ്ക്ക് തന്റെ മോശം ചിത്രവും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നതാണ് ആരോപണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ ദക്ഷിണാഫ്രിക്കയിലെ പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് ലഭിച്ചതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്.
Post Your Comments