ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കും.ഇപ്പോഴിതാ വെളിച്ചെണ്ണയിൽ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഒരു എളുപ്പവഴിയെ കുറിച്ചാണ് താഴെ പറയുന്നത്.
ഇതിനായി ഒരു ഗ്ലാസില്‍ പകുതിയോളം വെളിച്ചെണ്ണ എടുക്കുക.ശേഷം ഇത് 30 മിനിട്ട് നേരം ഫ്രിഡ്ജില്‍ വയ്‌ക്കുക (ഫ്രീസറില്‍ വയ്‌ക്കരുത്).അര മണിക്കൂറിന് ശേഷം ഗ്ലാസ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കുക.
മുഴുവന്‍ എണ്ണയും തണുത്ത് കട്ടിയായിട്ട് ഇരിക്കുകയാണെങ്കില്‍ അതില്‍ മായമില്ല. അതേസമയം കുറച്ച് എണ്ണ കട്ടി പിടിക്കാതെ മുകളില്‍ ദ്രാവക രൂപത്തില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് മായം കലര്‍ന്ന വെളിച്ചെണ്ണയാണ്.
Post Your Comments