Latest NewsNewsIndia

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്: ശോഭാ കരന്ദ്‌ലാജെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാവായി വളര്‍ന്നെന്നും ഏഴുവര്‍ഷത്തിനിടെ മോദിയുടെ പേരില്‍ ഒരഴിമതി പോലുമില്ലെന്നും ശോഭ അവകാശപ്പെടുന്നു.

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി വളരുകയാണെന്ന് കേന്ദ്രസഹമന്ത്രി ശോഭാ കരന്ദ്‌ലാജെ. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ബി.ജെ.പി വളര്‍ന്നുവലുതാവുകയാണെന്നും ശോഭ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാവായി വളര്‍ന്നെന്നും ഏഴുവര്‍ഷത്തിനിടെ മോദിയുടെ പേരില്‍ ഒരഴിമതി പോലുമില്ലെന്നും ശോഭ അവകാശപ്പെടുന്നു.

Read Also: ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിൾ ശേഖരിച്ചു: തിരിമറിക്ക് സാധ്യതയെന്ന് അനുപമ

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാവായി വളരുകയാണ്. അത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും സഹായകമായിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് അഴിമതിയില്‍ ലോകത്ത് ഒന്നാമനാണ്, പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ മോദിയുടെ പേരില്‍ ഒരഴിമതി പോലുമില്ല. അഴിമതിമുക്തമായ ഒരു ഇന്ത്യയാണ് 2014 ലെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതെന്നും അത് മോദി നടപ്പാക്കിയത്.’- ശോഭാ കരന്ദ്‌ലാജെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button