AlappuzhaKeralaNattuvarthaLatest NewsNews

യുവാവിനെ വെട്ടിയ കേസ് : ഒരാൾ കൂടി പിടിയിൽ

ന​ഗ​ര​ത്തി​ൽ സ്​​ഫോ​ട​ക​ വ​സ്​​തു പൊ​ട്ടി മ​രി​ച്ച അ​രു​ൺ​കു​മാ​റിന്റെ സു​ഹൃ​ത്ത്​ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട്​ വെ​ളു​ത്തേ​ട​ത്ത്​ വെ​ളി​യി​ൽ സു​ജി​ത്തി​നെ​യാ​ണ്​ (വെ​ളു​മ്പ​ൻ -39) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്

ആ​ല​പ്പു​ഴ: ഗു​ണ്ട​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ ​കൂ​ടി പിടിയിൽ. ന​ഗ​ര​ത്തി​ൽ സ്​​ഫോ​ട​ക​ വ​സ്​​തു പൊ​ട്ടി മ​രി​ച്ച അ​രു​ൺ​കു​മാ​റിന്റെ സു​ഹൃ​ത്ത്​ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട്​ വെ​ളു​ത്തേ​ട​ത്ത്​ വെ​ളി​യി​ൽ സു​ജി​ത്തി​നെ​യാ​ണ്​ (വെ​ളു​മ്പ​ൻ -39) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നോ​ർ​ത്ത്​ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായവരുടെ എണ്ണം നാ​​ലാ​യി. ഒ​രാ​ൾ​ കൂ​ടി പിടിയിലാകാനു​ണ്ട്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 7.30ന്​ ​സ്​​ഫോ​ട​ക​വ​സ്​​തു പൊ​ട്ടി ആ​ല​പ്പു​ഴ തോ​ണ്ട​ൻ​കു​ള​ങ്ങ​ര കി​ളി​യം​പ​റ​മ്പ്​ അ​രു​ൺ​കു​മാ​​ർ (ലേ ​ക​ണ്ണ​ൻ -26) മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ക​ണ്ണന്റെ സം​ഘ​ത്തി​ൽ​പെ​ട്ട​വ​ർ കു​ടു​ങ്ങി​യ​ത്. ആ​ലി​​ശ്ശേ​രി ത​ങ്ങ​ൾ​വ​ക പു​ര​യി​ടം ന​ഫ്​​സ​ൽ (38), ഓ​മ​ന​പ്പു​ഴ ചി​റ​പ​റ​മ്പി​ൽ മി​റാ​ഷ്​ (28), ആ​ല​പ്പു​ഴ സ​നാ​ത​ന​പു​രം ടോം ​റാ​ഫേ​ൽ (25) എ​ന്നി​വ​രാ​ണ്​ നേ​ര‌ത്തെ അ​റ​സ്​​റ്റി​ലാ​യ​ത്.

Read Also : തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്​​ഫോ​ട​ക​വ​സ്​​തു ക​ണ്ണന്റെ ശ​രീ​ര​ത്തി​ൽ തോ​ർ​ത്തി​ൽ കെ​ട്ടി​യ ​നി​ല​യി​ലാ​യി​രു​ന്നു. ബൈ​ക്ക്​ മ​റി​ഞ്ഞ​പ്പോ​ൾ ഇ​ത്​ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ്​​ പ്രാ​ഥ​മി​ക​ നി​ഗ​മ​നം. ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​യി​ലൂ​ടെ മാ​ത്ര​മേ ക​ണ്ണ​ൻ മ​രി​ച്ച​ത്​ എ​ങ്ങ​നെ​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​കൂ. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ടും പ​രി​ശോ​ധി​ച്ച​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന സൂ​ച​ന.

നോ​ർ​ത്ത്​ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button