അബുദാബി: വിദേശ പൗരന്മാർക്ക് രാജ്യത്ത് ദീർഘകാല വാസത്തിന് അനുമതി നൽകുന്ന ഗോൾഡൻ വിസ പദ്ധതിയുടെ പ്രയോജനം യുഎഇയിൽ നാൽപ്പത്തിനാലായിരം പേർ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള കഴിവുറ്റ വ്യക്തികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെയും ജോലി ചെയ്യാനും താമസിക്കാനും അനുയോജ്യമായ ഇടമായി യുഎഇയെ മാറ്റുന്നതിന്റെയും ഭാഗമായി 2019ൽ ആരംഭിച്ച പദ്ധതിയാണ് യുഎഇ ഗോൾഡൻ വിസ.
Also Read:പാകിസ്ഥാനിൽ പെട്രോളിന് തീവില: ഡീലർമാർ സമരത്തിലേക്ക്
അഞ്ചോ പത്തോ വർഷത്തേക്ക് നൽകുന്ന ഗോൾഡൻ വിസ, ആവശ്യാനുസരണം പിന്നീട് കാലാവധി നീട്ടാവുന്നതാണ്.നിക്ഷേപകർ, സംരംഭകർ, കലാപ്രതിഭകൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ഗോൾഡൻ വിസയ്ക്ക് അർഹത.
മാനേജർമാർ, കമ്പനി സി ഇ ഓമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ധർ, ബിസിനസ്സ് വിദഗ്ധർ എന്നിവർക്കും വിസ ലഭ്യമാകുന്ന തരത്തിൽ അപേക്ഷാ മാനദണ്ഡം പുതുക്കിയിരുന്നു. കൂടാതെ ഗോൾഡൻ വിസക്ക് അപേക്ഷിക്കനുള്ള നിബന്ധനകളും യുഎഇ അടുത്തയിടെ ലഘൂകരിച്ചിരുന്നു.
Post Your Comments