
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ ഡോക്ടറെ പണം വാങ്ങിയ ശേഷം കൊന്ന് തെരുവിൽ തള്ളി. വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിലാണ് സംഭവം. 2 മാസം മുൻപു തട്ടിക്കൊണ്ടു പോയ പ്രമുഖ ഡോക്ടർ മുഹമ്മദ് നാദർ അലെമിയുടെ മൃതദേഹമാണ് തെരുവിൽ നിന്നും കണ്ടെത്തിയത്.
Also Read:പാകിസ്ഥാനിൽ കൊടും ക്രൂരത: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി
തട്ടിക്കൊണ്ട് പോയവർ 7 ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ചർച്ചയിലൂടെ അതു പകുതിയാക്കി തുക കൈമാറിയതാണെന്നും നാദറിന്റ്റെ മകൻ റൊഹീൻ അലെമി പറഞ്ഞു. എന്നാൽ, അക്രമികൾ നാദറിനെ വധിച്ച ശേഷം മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വിളിച്ചറിയിക്കുകയായിരുന്നു.
അതേസമയം തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് സയീദ് ഖോസ്തി പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുൻപ് നാദറിനെ അക്രമികൾ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടാകാമെന്ന് മകൻ ആരോപിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിൽ അതിന്റെ തെളിവുകൾ ഉണ്ടായിരുന്നതായും റൊഹീൻ ആലമി പറഞ്ഞു.
Post Your Comments