ന്യൂഡൽഹി: 1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് 12 ശതമാനം ആക്കി. ഇതോടെ ഇവയ്ക്കു വില കൂടും. സെപ്റ്റംബറിൽ ജിഎസ്ടി കൗൺസിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.
Read Also: സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോർജ്
ആയിരം രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് 5 ശതമാനം, അതിനു മുകളിൽ 18 ശതമാനം എന്നിങ്ങനെയാണു നിലവിൽ ജിഎസ്ടി. ഇത് ഏകീകരിച്ച് എല്ലാറ്റിനും 12 ശതമാനം ആക്കും. ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങൾക്കു വില കുറയും. വൈകാതെ കൂടുതൽ ഉൽപന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റമുണ്ടാകും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്ത് ജിഎസ്ടി കൗൺസിലിനു നൽകും.
Post Your Comments