KeralaLatest NewsNews

ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ വൈദ്യുതിവകുപ്പ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു

കാസർകോട് : റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടി വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മീറ്റർ റീഡർ പെരിയ കായക്കുളത്തെ ശരൺ (26) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ ബേക്കൽ ചേറ്റുകുണ്ടിലാണ് സംഭവം നടന്നത്. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരൺ റെയിൽപാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഉടൻ തന്നെ മരണവും സംഭവിച്ചു.

Read Also :  കൈത്തറി വികസനം: കേന്ദ്രം കേരളത്തിന് നൽകിയത് 5.58 കോടി രൂപ, ചെലവഴിച്ചത് 2.64 കോടി

കായക്കുളത്തെ ശശിധരൻ-ഇന്ദിര ദമ്പതികളുടെ മകനാണ് ശരൺ. അധ്യാപകനായ ശരത് ഏക സഹോദരനാണ്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button