CinemaMollywoodLatest NewsKeralaNewsEntertainment

ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേട്, കെപിഎസി ലളിത സഹായം ലഭിക്കാൻ യോഗ്യ:ഗണേഷ് കുമാർ

ഗുരുതര കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടി കെ.പി.എസ്.സി ലളിത സർക്കാർ സഹായത്തിനു യോഗ്യയാണെന്ന് കെ.ബി. ഗണേശ് കുമാർ എംഎൽഎ. കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും അത്തരം പ്രതിഷേധങ്ങൾ സംസ്കാര സൂന്യരാണ് നടത്തുന്നതെന്നും ഗണേഷ് വ്യക്തമാക്കി.

Also Read:സ്റ്റാഫ് നേഴ്‌സ് ഒഴിവ്: ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം

‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സ ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നൽകിയിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്’, ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, കെ.പി.എ.സി ലളിതയ്ക്ക് കരള്‍ പകുത്തു നല്കാന്‍ തയ്യാറായി കലാഭവന്‍ സോബി ജോര്‍ജ്. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ട് തീരുമാനമെടുത്ത സോബി ‘അമ്മ’ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button