Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്

ദുബായ്: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് വെടിക്കെട്ടിനും പടക്കങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2 മുതൽ 11 വരെ നടക്കും.

Read Also: അതിവേഗ റെയില്‍പ്പാത പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ

50-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് വിപുലമായി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആകാശത്ത് വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും നടക്കും. ബ്ലൂവാട്ടേഴ്‌സ്; സൺസെറ്റ് മാളിന് പിന്നിലെ ജുമൈറ ബീച്ചിലെ എത്തിസലാത്ത് ബീച്ച് ക്യാന്റീൻ എന്നിവിടങ്ങളിൽ വലിയ പരിപാടികളാണ് നടത്തുന്നത്.

ദുബായിലെ ഷോപ്പിംഗ് മാളുകളും റീട്ടെയിൽ ഡെസ്റ്റിനേഷനുകളായ മാജിദ് അൽ ഫുട്ടൈം മാളുകൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദി ദുബായ് മാൾ, ദുബായ് ഔട്ട്‌ലെറ്റ് മാൾ എന്നിവ ഡിസംബർ 13 വരെ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 50-70 ശതമാനം കിഴിവ് ലഭിക്കും.

Read Also: രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button