ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലിലൂടെ വധിക്കുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധോണ്‍ഡിയാലിന് രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചു. മേജര്‍ ധോണ്‍ഡിയാലിന്റെ അമ്മ സരോജ് ധോണ്‍ഡിയാലും ഭാര്യ ലെഫ്റ്റനന്റ് നികിത കൗളുമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ഏറ്റുവാങ്ങിയത്.
Read Also : സ്റ്റാഫ് നേഴ്‌സ് ഒഴിവ്: ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പിക്കാം
വീരമൃത്യു വരിച്ച മേജര്‍ ധോണ്‍ഡിയാലിന്റെ ഭാര്യ ഇന്ന് സൈന്യത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിക്കുന്നതിനിടെയാണ് മേജര്‍ ധോണ്‍ഡിയാള്‍ അടക്കം അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചത്.
മരിക്കുമ്പോള്‍ മേജര്‍ ധോണ്‍ഡിയാലിന് മുപ്പത്തിമൂന്ന് വയസ് മാത്രമായിരുന്നു പ്രായം. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ അദ്ദേഹം 2011 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഭീകരരില്‍ നിന്നും 200 കിലോഗ്രാമിലേറെ ഉഗ്രസ്‌ഫോടക ശേഷിയുള്ള സാമഗ്രികളും മേജര്‍ ധോണ്‍ഡിയാള്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
Post Your Comments