നേമം: കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുമ്പ് വീടുവിട്ടിറങ്ങിയത്.
തിരികെയെത്തിയ യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരമന സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് യുവതി മടങ്ങിയെത്തിയത്.
Read Also : ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ 35 കാരനായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.
അതേസമയം കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭർത്താവിന് പരാതിയില്ലാത്തതിനാൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
Post Your Comments