തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ ജോലി സാധ്യതയുള്ള നൂതന കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എത്തിക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കലയിലെ പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കലാകായിക പഠനത്തിനും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് മന്ദിരങ്ങള്‍ പണിതത്. അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തില്‍ 18 ക്ലാസ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളും ശുചിമുറികളും നിര്‍മ്മിച്ചിട്ടുണ്ട്.
Post Your Comments