KeralaLatest NewsNewsIndia

തൃശൂരിന്റെ വികസനത്തിന് ഒരു കോടി നൽകി സുരേഷ് ഗോപി, വാഗ്ദാനം പാലിക്കാനുള്ളതാണെന്ന് താരം: നന്ദി അറിയിച്ച് മേയറുടെ കത്ത്

തൃശൂർ: തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് തൃശൂർ മേയർ എം.കെ വർഗീസ്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപ്പറേഷൻ തയ്യാറാക്കി സുരേഷ് ഗോപിക്ക് നൽകിയിട്ടുണ്ട്. തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും മേയർ എം.പിയോട് നന്ദി അറിയിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് കത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ നിന്നും ജനവിധി തേടിയ സുരേഷ്ഗോപിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. പരാജയമായിരുന്നു ഫലമെങ്കിലും തൃശൂരിനെ കൈവിടാൻ സുരേഷ് ഗോപി തയ്യാറായില്ല. ജില്ലയ്ക്ക് വേണ്ടതെല്ലാം തന്നാൽ കഴിയുന്ന അവിധം എം.പി ചെയ്തിരുന്നു. തൃശൂരിന്റെ വികസനത്തിന് എംപി എന്ന നിലയിൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നു. ഈ വാഗ്ദാനം ആണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button