തുപ്പൽ വിവാദം സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയാകുമ്പോൾ തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയാണ് പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ്. ഷെകിനാസ് ന്യൂസിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ കണ്ടപ്പോഴുള്ള അനുഭവമാണ് പി.സി പറയുന്നത്. ഉസ്താദിനെ കാണാൻ പോയപ്പോൾ, കൈയ്യിൽ തുപ്പാൻ വേണ്ടി കൈനീട്ടിക്കൊടുക്കുകയാണെന്ന് പി.സി പറയുന്നു.
‘ഞാൻ കാന്തപുരം ഉസ്താദിനെ കാണാൻ പോയി. പതിനായിരത്തോളം ആളുകളെ അണിനിരത്തി എന്നെ കൊണ്ട് അവിടെ പ്രസംഗിപ്പിച്ചു. അത്രയും ശുദ്ധനായ മനുഷ്യൻ. എന്നോട് സ്‌നേഹമുള്ളയാളാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ, തുപ്പിയില്ലെങ്കിൽ മനുഷ്യൻ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. പുള്ളിയിങ്ങനെ നിൽക്കുമ്പോൾ പുറകിൽ ഒരാൾ വെള്ളം കൊണ്ട് നിൽക്കുകയാണ്. പുള്ളി ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുകയാണ്. ആയിരം പേരൊക്കെയാണ്. അതവരുടെ ഒരു വിശ്വാസമാണ്. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്. മുസ്‌ലിംകള് അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്‌തോളണം എന്നവർ നിർബന്ധിക്കരുത്’, പി.സി പറഞ്ഞു.
അച്ചന്മാർ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ് എന്നും പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് മുസ്‌ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തുകയാണെന്ന് പി.സി ആരോപിക്കുന്നു. അടുത്തിടെ ഒരു യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പി.സിയുടെ ആരോപണം. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്നും അത് അംഗീകരിക്കാൻ പറ്റില്ലെന്നും പി.സി പറയുന്നു.
Post Your Comments