PalakkadLatest NewsKeralaNattuvarthaNews

ദുരൂഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത ആൾക്ക് നേരെ ആക്രമണം : ​ഗുരുതര പരിക്ക്

ആ​ന​ക്ക​ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ക്രാം​കു​ന്ന് കു​റ്റി​ക്കാ​ട്ട് പ​റ​മ്പി​ല്‍ ച​ന്ദ്ര​നാ​ണ്​ (50) വെ​​ട്ടേ​റ്റ​ത്

ആ​ന​ക്ക​ര: സം​ശ​യാസ്പദമായ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​യാ​ളെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചതായി പരാതി. ആ​ന​ക്ക​ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ക്രാം​കു​ന്ന് കു​റ്റി​ക്കാ​ട്ട് പ​റ​മ്പി​ല്‍ ച​ന്ദ്ര​നാ​ണ്​ (50) വെ​​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പത് മണിയോ​ടെ​യാ​ണ് സം​ഭ​വം.

സം​ശ​യാസപദമായ സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ന്ദ്രന്റെ സ​ഹോ​ദ​രന്റെ വീ​ടി​ന് സ​മീ​പം ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്​​ത​തോ​ടെ​യാ​ണ്​ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല​ക്ക് അ​ടി​ക്കുകയും തുടർന്ന് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​ല​ത് കൈ​യിൽ വെ​ട്ടു​ക​യും ആയി​രു​ന്നെ​ന്ന്​ ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read Also : കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് ക​ണ്ണ​മ്പ്ര സു​ലൈ​മാ​ൻ‍ അറസ്റ്റിൽ

യുവാവിന്റെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ആ​ദ്യം എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കു​ന്നം​കു​ളം റോ​യ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും കൈ​യി​ലുമാ​യി 17ഓ​ളം തു​ന്ന​ലു​ണ്ട്. തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button