PalakkadNattuvarthaLatest NewsKeralaNews

സാമ്പത്തിക ലാഭമില്ലാത്ത കെറെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വന്‍അഴിമതി,മുഖ്യമന്ത്രിക്ക് നിഗൂഢലക്ഷ്യം:കെ സുരേന്ദ്രന്‍

കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുകയോ, വിദഗ്‌ധോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

പാലക്കാട്: സാമ്പത്തികമായി ലാഭകരമല്ലാത്ത കെറെയില്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടുന്നത് വന്‍ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ കടക്കെണിയിലാക്കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിക്ഷിപ്ത താത്പര്യവും നിഗൂഢലക്ഷ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുകയോ, വിദഗ്‌ധോപദേശം തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോമാന്‍ ഇ ശ്രീധരനെ പോലുള്ളവര്‍ കെ റെയില്‍ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് സൂചിപ്പിച്ചിട്ടും വലിയ സാമ്പത്തിക ബാധ്യത കേരള ജനതയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നന്ദിഗ്രാം മാതൃകയില്‍ സമരം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരള ജനതയെ പണയം വച്ച് വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളെ മറന്ന് പരിസ്ഥിതിയെ തകര്‍ത്ത് കൊണ്ടുള്ള സര്‍ക്കാര്‍ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button