കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ കണക്കെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം നൂറോളം കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Also Read:ചൈനക്ക് തിരിച്ചടി: ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്കരിക്കാനൊരുങ്ങി ബ്രിട്ടണും
കറാച്ചിയിലെ തീൻഹാട്ടിയിൽ ല്യാരി നദിക്ക് സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ശൈത്യകാലത്തിൽ പാകിസ്ഥാനിൽ ഇത്തരത്തിലുള്ള തീപിടുത്തങ്ങൾ സാധാരണമാണെന്ന് പാക് ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. ചേരികളിലെ കുടിലുകളിൽ താമസിക്കുന്നവർ തീ കായാൻ വേണ്ടി അടുപ്പ് കൂട്ടുമ്പോഴാണ് പലപ്പോഴും അപകടം സംഭവിക്കാറ്.
കഴിഞ്ഞ വർഷവും പ്രദേശത്ത് ഇത്തരത്തിലുള്ള തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. സിന്ധിൽന്റെ തലസ്ഥാനമാണ് കറാച്ചി. ല്യാരി നദീതീരത്ത് ഇത്തരത്തിലുള്ള കുടിലുകളിൽ ആയിരക്കണക്കിന് ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.
Post Your Comments