Latest NewsCricketNewsSports

2022 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ

ദില്ലി: 2022 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ഷാ ഇക്കാര്യം അറിയിച്ചത്. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്ന നിമിഷത്തിനായി നിങ്ങളെല്ലാം കാത്തിരിക്കുന്നുവെന്ന് തനിക്കറിയാമെന്നും. ആ നിമിഷം അത്ര അകലെയല്ല എന്നും ജയ് ഷാ പറഞ്ഞു.

‘ഐപിഎല്ലിന്റെ 15-ാം സീസണ്‍ ഇന്ത്യയില്‍ നടക്കും. പുതിയ രണ്ട് ടീമുകള്‍കൂടി വരുന്നതോടെ അതു കൂടുതല്‍ ആവേശകരമാകും- ജയ് ഷാ പറഞ്ഞു. ഐപിഎല്ലിന്റെ മെഗാ ലേലം വരുകയാണ്. പുതിയ ടീം കോമ്പിനേഷനുകള്‍ എങ്ങനെയാകുമെന്നത് കാണാന്‍ രസകരമായിരിക്കും’ ഷാ പറഞ്ഞു.

Read Also:- പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ.!

ഐപിഎല്ലിന്റെ 2021 പതിപ്പ് ഇന്ത്യയിലാണ് തുടങ്ങിയത്. എന്നാല്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിയ ടൂര്‍ണമെന്റ് പിന്നീട് യുഎഇയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button