COVID 19Latest NewsEuropeNewsInternational

യൂറോപ്യൻ രാഷ്ട്രീയത്തെ വിഴുങ്ങി കൊവിഡ്: നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിൽ

യൂറോപ്യൻ ആരോഗ്യ രംഗത്തിന് പുറമെ രാഷ്ട്രീയത്തെയും വിഴുങ്ങി കൊവിഡ്. മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്നതിനിടെ നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും സർക്കാരുകൾക്ക് തലവേദനയാകുന്നു. നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച ജനങ്ങൾ പ്രതിഷേധവുമായി കൂട്ടത്തോടെ തെരുവിലിറങ്ങി.

Also Read:നിയമ ലംഘനം: മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്ത് ഒമാൻ

ലോക്ക്ഡൗണിനും വാക്സിൻ എടുക്കാത്തവരെ പൊതു ഇടങ്ങളിൽ വിലക്കുന്നതിനും എതിരെ റഷ്യയിലും ജർമ്മനിയിലും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ക്രമാതീതമായി പടർന്നു പിടിക്കുന്ന ഇവിടങ്ങളിൽ ജനങ്ങൾ കലാപത്തിലേക്ക് തിരിഞ്ഞേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയ ലോക്ക്ഡൗൺ നിർദേശങ്ങൾക്കെതിരെ ഫ്രീഡം പാർട്ടിയുടെ നേതൃത്വത്തിൽ വിയന്നയിൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. നെതർലൻഡ്സിലെ റോട്ടർഡാമിൽ അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. നിരവധി പ്രക്ഷോഭകർ അറസ്റ്റിലായി.

ആംസ്റ്റർഡാമിലും പ്രതിഷേധങ്ങൾ പരിധി വിട്ടു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് സ്വിറ്റ്സർലൻഡിലും ക്രൊയേഷ്യയിലും ഇറ്റലിയിലും കലാപത്തിന് വഴി വച്ചേക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button