
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ ഭർത്താവ് അജിത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. റെജി ലൂക്കോസ് അടക്കമുള്ളവർ അനുപമയ്ക്കും അജിത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ആറുമാസക്കാലം അജിത്ത് എവിടെയായിരുന്നുവെന്നും എന്തുകൊണ്ട് കുഞ്ഞിനെ തേടി അയാൾ എത്തിയില്ലെന്നുമുള്ള റെജി ലൂക്കോസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി അനുപമ ചന്ദ്രൻ. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അനുപമ.
‘റെജി ലൂക്കോസിനുള്ള മറുപടി ഞാൻ ഒരുപാട് തവണ കൊടുത്തതാണ്. എന്തിനാണ് ഇയാൾ ഇപ്പോഴും എന്റെ പാർട്ട്ണറുടെ നെഞ്ചത്തേക്ക് കയറുന്നത്. എനിക്ക് മനസിലാകുന്നില്ല. എന്നെ കുറച്ച് നേരത്തേക്കെങ്കിലും ഒരു കന്യാമറിയമായി പരിഗണിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ കുഞ്ഞിനെ ഞാൻ ദിവ്യഗർഭം ധരിച്ചതാണെന്ന് ഇയാൾക്ക് കുറച്ച് നേരം വിശ്വസിച്ചൂടെ. കഴിഞ്ഞ 6 മാസത്തെ കുറിച്ച് ചോദിച്ചാൽ അയാൾക്ക് ഒന്നും പറയാനില്ല. എന്ത് പറഞ്ഞാലും അജിത്തിലാണ് അയാൾ അവസാനിപ്പിക്കുന്നത്. ഇത്രയ്ക്ക് പ്രേമമാണോ എന്റെ പാർട്ട്ണറോട്?. എനിക്കറിയില്ല. എന്നെക്കാൾ പ്രണയമാണെന്ന് തോന്നുന്നു’, അനുപമ പറയുന്നു.
താനും ഈ പാർട്ടിയിൽ പ്രവർത്തിച്ച ആളാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വഴിയുള്ള ടെക്നിക്കൊക്കെ തനിക്കും അറിയാമെന്ന് അനുപമ വ്യക്തമാക്കുന്നു. വിഷയത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ശ്രീമതി ടീച്ചർ വരെ സമ്മതിച്ചതാണെന്നും എന്നാൽ, റെജി ലൂക്കോസിന് മാത്രം അതിനു പറ്റുന്നില്ലെന്നും അനുപമ പരിഹസിച്ചു.
Post Your Comments