ThiruvananthapuramNattuvarthaLatest NewsKeralaNews

അൻസിക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ല, എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് വളർന്നത്: പിതാവ്

വളരെ ബോൾഡായ അൻസിക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ അറിയാം

തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും മോശപ്പെട്ട സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പിതാവ് അബ്ദുൽ കബീർ. പക്വമതിയായ, വിവേകമുള്ള വ്യക്തിത്വമായിരുന്നു അൻസിയുടേതെന്നും എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അൻസി വളര്‍ന്നതെന്നും പിതാവ് പറഞ്ഞു. വളരെ ബോൾഡായ അൻസിക്ക് സ്വന്തം കാര്യങ്ങൾ നോക്കാൻ അറിയാമെന്നും അതിനാല്‍ തെറ്റുകൾ ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്കു പോകില്ലെന്നും തനിക്ക് ഉറപ്പാണെന്നും അബ്ദുള്‍ കബീര്‍ പറഞ്ഞു.

സുഹൃത്തുക്കൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ലെന്നും കുടുംബം പറയുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണമെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയമെന്നും അൻസിയുടെ കുടുംബം വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയതെന്നും കുടുംബം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button