ErnakulamKeralaNattuvarthaLatest NewsNews

ആ​റ്​ വ​യ​സ്സു​കാ​ര​നെ പീ​ഡിപ്പിച്ച കേസ് : സ്​​കൂൾ ബസ്​ ജീവനക്കാരന്​ 10 വർഷം കഠിന തടവ് വിധിച്ച് കോടതി

ഒ​രു ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു

കൊ​ച്ചി: ആ​റ്​ വ​യ​സ്സു​കാ​ര​നെ പീ​ഡിപ്പിച്ച കേസിൽ​ പ്ര​തി​ക്ക്​ പ​ത്ത്​ വ​ർ​ഷം ക​ഠി​ന ത​ട​വ്. സ്​​കൂ​ൾ ബ​സ്​ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ട​ക്കൊ​ച്ചി പാ​ട​ശേ​ഖ​രം റോ​ഡ് കേ​ള​മം​ഗ​ലം വീ​ട്ടി​ൽ കെ.​എ​സ്.​സു​രേ​ഷി​നെ​യാ​ണ്​ (50) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി കെ.​സോ​മ​ൻ ശി​ക്ഷി​ച്ച​ത്.

ഇതിന്​ പു​റ​മെ ഒ​രു ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഏ​ഴ്​ വ​കു​പ്പു​ക​ളി​ലാ​യി 50 വ​ർ​ഷം ത​ട​വാ​ണ്​ വി​ധി​ച്ചത്. ​എന്നാൽ ശി​ക്ഷ ഒ​രു​മി​ച്ച്​ 10 വ​ർ​ഷം മാ​ത്രം അ​നു​ഭ​വി​ച്ചാ​ൽ മ​തി. ആ​ദ്യം ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read Also : ഹോസ്റ്റലിലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ : പന്തീരാങ്കാവിൽ പരിശീലന കേന്ദ്രം അടച്ചു

എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് സി.​ഐ രാ​ജേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​എ. ബി​ന്ദു ആണ് ഹാ​ജ​രാ​യത്.‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button