കൊച്ചി: ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. സ്കൂൾ ബസ് ജീവനക്കാരനായ ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടിൽ കെ.എസ്.സുരേഷിനെയാണ് (50) എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.സോമൻ ശിക്ഷിച്ചത്.
ഇതിന് പുറമെ ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. ഏഴ് വകുപ്പുകളിലായി 50 വർഷം തടവാണ് വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് 10 വർഷം മാത്രം അനുഭവിച്ചാൽ മതി. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read Also : ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ : പന്തീരാങ്കാവിൽ പരിശീലന കേന്ദ്രം അടച്ചു
എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ രാജേഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ആണ് ഹാജരായത്.
Post Your Comments